ന്യൂഡൽഹി: കെപിസിസി അദ്ധ്യക്ഷന്റെ താത്കാലിക ചുമതല മുതിർന്ന കോൺഗ്രസ് നേതാവ് എംഎം ഹസന്. ഹൈക്കമാന്റാണ് ഇക്കാര്യം തീരുമാനിച്ചത്. തീരുമാനം സംസ്ഥാന നേതാക്കളെ അറിയിച്ചു.
വിഎം സുധീരൻ രാജിവച്ചതിനെ തുടർന്നാണ് ഹസന് താത്കാലിക ചുമതല നൽകിയത്. കഴിഞ്ഞ മൂന്ന് ആഴ്ചയായി സംസ്ഥാന കോൺഗ്രസ് നാഥനില്ലാ കളരിയായിരുന്നു.
നിലവിൽ കെപിസിസി വൈസ് പ്രസിഡന്റാണ് എം.എം ഹസൻ.