കൊൽക്കത്ത: അടുത്ത രാഷ്ട്രപതി മുതിർന്ന ബിജെപി നേതാവ് ലാൽകൃഷ്ണ അദ്വാനിയോ വിദേശകാര്യമന്ത്രി സുഷമ സ്വരാജോ ആകണമെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ഒരു സ്വകാര്യ വാർത്താ ചാനലിനോട് സംസാരിക്കവെയാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പിലെ തന്റെ നിലപാട് മമത വെളിപ്പെടുത്തിയത്.
അദ്വാനിയെയും സുഷമ സ്വരാജിനെയും ഞാൻ ബഹുമാനിക്കുന്നു. ഇവർ രാഷ്ട്രപതിയാകണമെന്നാണ് എന്റെ അഭിപ്രായം. പ്രണബ് മുഖർജി മികച്ച രാഷ്ടപതിയാണ്. അദ്ദേഹം തുടർന്നാലും കുഴപ്പമില്ലെന്നും മമതാ ബാനർജി പറഞ്ഞു.
ഈവർഷം ജൂലായ് 25ന് നിലവിലെ രാഷ്ട്രപതിയുടെ കാലാവധി അവസാനിക്കും. വരുന്ന ജൂലായ് ഓഗസ്റ്റ് മാസത്തിലായിരിക്കും തെരഞ്ഞെടുപ്പ് നടക്കുക.