കൊച്ചി: നെഹ്റു ഗ്രൂപ്പ് ചെയർമാൻ പി കൃഷ്ണദാസിനെതിരായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാനത്തെ സ്വാശ്രയ കോളേജുകൾ അടച്ചിടും. അറസ്റ്റിൽ ഗൂഢാലോചന നടന്നുവെന്ന് ആരോപിച്ചാണ് സ്വാശ്രയ മാനേജ്മെന്റിന്റെ തീരുമാനം.
അതേസമയം കൃഷ്ണദാസിന്റെ അറസ്റ്റിൽ ഹൈക്കോടതി ഇന്നും വിമർശനമുയർത്തി. ഇതിനിടയിൽ ലക്കിടി കോളജ് വിദ്യാർത്ഥിയെ മർദ്ദിച്ച കേസിൽ കൃഷ്ണദാസിന്റെ ജാമ്യാപേക്ഷയിൽ വാദം വടക്കാഞ്ചേരി ജുഡീഷ്യഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ പൂർത്തിയായി.