ന്യൂഡൽഹി: സംസ്ഥാനത്ത് എൻഡിഎ വിപുലീകരിക്കുമെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ. 2019 ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സംസ്ഥാനത്ത് എൻഡിഎ വിപുലീകരിക്കാനാണ് നിർദേശം.
ബിഡിജെഎസ് അദ്ധ്യക്ഷൻ തുഷാർ വെളളാപ്പളളിയുമായുളള കൂടിക്കാഴ്ച്ചയിലാണ് അമിത് ഷാ നിർദേശം നൽകിയത്. ഇതിന് മുന്നോടിയായി ഡൽഹിയിൽ എൻഡിഎ നേതാക്കളുടെ യോഗം വിളിക്കും.
അതേസമയം, മലപ്പുറം ഉപതെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥിയെ ബിഡിജെഎസ് പിന്തുണയ്ക്കുമെന്ന് ബിഡിജെഎസ് അദ്ധ്യക്ഷൻ തുഷാർ വെളളാപ്പളളി പറഞ്ഞു.