• Page Views 299

ജിഷ്ണുവിന്റെ കുടുംബം അനിശ്ചിതകാല സമരത്തിനൊരുങ്ങുന്നു

പാലക്കാട്: ജിഷ്ണു പ്രണോയി മരിച്ച സംഭവത്തില്‍ പ്രതികളെ രക്ഷിക്കുന്ന നിലപാട് പൊലീസ് സ്വീകരിക്കുന്നതില്‍ പ്രതിഷേധിച്ച് ജിഷ്ണുവിന്റെ കുടുംബം അനിശ്ചിതകാല സമരത്തിനൊരുങ്ങുന്നു. അടുത്ത തിങ്കളാഴ്ച മുതല്‍ ഡി.ജി.പി ഓഫീസിന് മുന്നിലായിരിക്കും മാതാപിതാക്കളുടെ നേതൃത്വത്തില്‍ സമരം ആരംഭിക്കുക.

കേസ് അട്ടിമറിക്കാന്‍ ചില പൊലീസ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നുവെന്ന് ജിഷ്ണുവിന്‍റെ അമ്മ മഹിജ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് പരാതിപ്പെട്ടിരുന്നു. ഇതിനിടക്ക് കേസ് അന്വേഷണം ശരിയായ ദിശയിലാണെന്നും ഇനിയും സര്‍ക്കാരിനെ കുറ്റപ്പെടുത്തിയാല്‍ ടി.പി ചന്ദ്രശേഖരനുണ്ടായ ഗതിയാവും കുടുംബത്തിന് സംഭവിക്കുകയെന്ന് സി.പി.എം പ്രാദേശിക നേതൃത്വം ഭീഷണിപ്പെടുത്തുകയുമുണ്ടായി.

എന്നാല്‍ അതിലൊന്നും ഭയപ്പെടാതെ അനിശ്ചിതകാല സമരത്തിനിറങ്ങാന്‍ തന്നെ ജിഷ്ണുവിന്‍റെ കുടുംബം തീരുമാനിച്ചിരിക്കുകയാണ്. കേസ് ഇല്ലാതാക്കാനുള്ള സര്‍ക്കാരിന്‍റെ ശ്രമത്തിനെതിരെ കുടുംബത്തിനൊപ്പം നില്‍ക്കുമെന്ന് ബി.ജെ.പിയും അറിയിച്ചു.

സൂപ്പർ പവർ ഡ്രോണുമായി ഐ.ഐ.ടി ഖരഖ്‌പൂർ

Next Story »

ബി.ജെ.പിയുടെ യു.പി വിജയത്തെ വിലകുറച്ചു കാണുന്നില്ലെന്ന് ഉമ്മൻ ചാണ്ടി

HAPPENING NOW

%d bloggers like this: