shotdead1_animar2017
  • Page Views 126

ബി.എസ്.പി നേതാവ് മുഹമ്മദ് ഷാമി വെടിയേറ്റു മരിച്ചു

അലഹബാദ്: ബഹുജൻ സമാജ്‌വാദി പാർട്ടി നേതാവ് മുഹമ്മദ് ഷാമി വെടിയേറ്റു മരിച്ചു. ബൈക്കിലെത്തിയ കൊലയാളിസംഘമാണ് ഷാമിയെ വെടി വച്ചു വീഴ്ത്തിയതെന്നാണ് വിവരം. ഇന്നലെ രാത്രിയായിരുന്നു സംഭവം.

ഷാമിയുടെ വീടിനു സമീപത്തു വച്ചാണ് ഇവർ ഷാമിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കുണ്ഡ നിയോജകമണ്ഡലത്തിലെ സ്ഥാനാർത്ഥിയായിരുന്നു മുഹമ്മദ് ഷാമി. സംഭവത്തേക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.


മുൻ രാജ്യസഭാംഗം പ്യാരിമോഹൻ മോഹപത്ര അന്തരിച്ചു

Next Story »

സംസ്ഥാനത്ത് പോക്സോ കേസുകളുടെയെണ്ണത്തിൽ വൻ വർദ്ധന

HAPPENING NOW

%d bloggers like this: