ലഖ്നൗ : ഉത്തർപ്രദേശ് മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് അധികാരമേറ്റു . ഉപമുഖ്യമന്ത്രിമാരായി കേശവ് പ്രസാദ് മൗര്യയും ദിനേഷ് ശർമ്മയും സത്യപ്രതിജ്ഞ ചെയ്തു . ഗവർണർ രാം നായ്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.
മുഖ്യമന്ത്രിക്കൊപ്പം 47 മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്തുകൊണ്ടിരിക്കുന്നത്. ആറു പേർ വനിതകളാണ് .സിദ്ധാർത്ഥ് നാഥ് സിംഗ് , ശ്രീകാന്ത് ശർമ്മ , റീത്ത ബഹുഗുണ ജോഷി, ചേതൻ ചൗഹാൻ , മൊഹ്സിൻ റാസ തുടങ്ങിയ പ്രമുഖരാണ് മന്ത്രിമാരായി അധികാരമേറ്റത്.
പ്രധാനമന്ത്രി നരേന്ദ്രമോദി , ബിജെപി അദ്ധ്യക്ഷൻ അമിത് ഷാ , മുതിർന്ന ബിജെപി നേതാവ് എൽ കെ അദ്വാനി , മുരാളീ മനോഹർ ജോഷി , കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിംഗ് , വെങ്കയ്യ നായിഡു , നിതിൻ ഗഡ്കരി തുടങ്ങിയവരും വിവിധ സംസ്ഥാനങ്ങളിലെ ബിജെപി മുഖ്യമന്ത്രിമാരും ചടങ്ങിൽ പങ്കെടുത്തു.
മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവ് , സമാജ് വാദി പാർട്ടി നേതാവ് മുലായം സിംഗ് യാദവ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു