കണ്ണൂർ: താനൂരിലെ പ്രശ്നബാധിത പ്രദേശങ്ങളിൽ സമാധാനം പുനഃസ്ഥാപിക്കും വരെ പ്രദേശത്ത് പൊലീസ് ഇടപെടലുണ്ടാകില്ലെന്ന് മന്ത്രി കെ.ടി ജലീൽ.
മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന സമാധാന സർവ്വകക്ഷി യോഗത്തിൽ സമാധാന ശ്രമങ്ങൾക്കായി 11 തീരുമാനങ്ങൾ എടുത്തു. എല്ലാ പാർട്ടികളും പ്രതികളായവരെ സംരക്ഷിക്കാതെ പൊലീസിനു വിട്ടുനൽകണമെന്നും ഓരോ പാർട്ടികളും പ്രത്യേകം യോഗം ചേരണമെന്നും തീരുമാനമെടുത്തു.
കേസുകൾ ചർച്ച ചെയ്ത് തീർപ്പാക്കാൻ ഒരു മാസത്തിനുളളിൽ യോഗം ചേരും. യോഗത്തിൽ നഷ്ടം വിലയിരുത്തും.
എല്ലാ കക്ഷികളേയും ഉൾപ്പെടുത്തി പ്രശ്നബാധിത പ്രദേശങ്ങളിലേക്ക് ഈ മാസം തന്നെ സമാധാനയാത നടത്തുമെന്നും യോഗം തീരുമാനമെടുത്തു.
ഇ.ടി മുഹമ്മദ് ബഷീർ, താനൂർ MLA വി.അബ്ദുറഹ്മാൻ, സാദിഖ് അലി ഷിഹാബ് തങ്ങൾ, അബ്ദുറഹ്മാൻ രണ്ടത്താണി, CPM താനൂർ ഏരിയാ സെക്രട്ടറി ഇ ജയൻ, കുട്ടി അഹമ്മദ് കുട്ടി, RDO ടി.വി സുഭാഷ് എന്നിവർ പങ്കെടുത്തു.