ഛത്തിസ്ഗഢ്: ഛത്തിസ്ഗഢിൽ അഞ്ചു നക്സലൈറ്റുകളെ സുരക്ഷാസൈനികർ വധിച്ചു. ഛത്തിസ്ഗഢിലെ ദന്തേവാഡയിലുളള ബർദം എന്ന എന്ന സ്ഥലത്തായിരുന്നു ഏറ്റുമുട്ടൽ.
ഇവരിൽ നിന്നും എ.കെ47 അടക്കമുളള ആയുധങ്ങൾ പിടിച്ചെടുത്തതായി സുരക്ഷാസൈനികർ അറിയിച്ചു. സ്പെഷ്യൽ ടാസ്ക് ഫോഴ്സും, ജില്ലാ റിസർവ്വ് ഗാർഡ്സും, സി.ആർ.പി.എഫും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഇവരെ വധിച്ചതെന്ന് ഔദ്യോഗികവൃത്തങ്ങൾ വ്യക്തമാക്കി.