റോക്ക് ആൻഡ് റോൾ ഇതിഹാസം ചുക് ബെറി വിടവാങ്ങി

വാഷിം‌ഗ്‌ടൺ: റോക്ക് ആൻഡ് റോൾ സംഗീതത്തിന്റെ മാസ്മരികതയിൽ ഇതിഹാസം സൃഷ്ടിച്ച ചുക് ബെറി വിടവാങ്ങി. 90 വയസ്സായിരുന്നു. ശനിയാഴ്‌ച്ച  അമേരിക്കയിലെ മിസ്സൗറിയിലുളള സെയിന്റ് ചാൾസ് കൺട്രിയിൽ വച്ചായിരുന്നു അന്ത്യമെന്ന് യു.എസ് പൊലീസ് വ്യക്തമാക്കി.

ചാൾസ് എഡ്‌വാർഡ് ആൻഡേഴ്സൺ ബെറി സീനിയർ എന്ന അദ്ദേഹം സംഗീത ലോകത്ത് ചുക് ബെറി എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ബോധരഹിതനായി കാണപ്പെട്ട അദ്ദേഹത്തെ പൊലീസെത്തിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രാദേശിക സമയം ഉച്ചയ്ക്ക് 1.26ഓടെ അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിക്കുകയായിരുന്നു.

ആഫ്രിക്കൻ-അമേരിക്കൻ ഗിത്താറിസ്റ്റും ഗായകനുമായിരുന്ന അദ്ദേഹം റോൾ ഓവർ ബിഥോവൻ, യു നെവർ കാൻ ടെൽ, സ്വീറ്റ് ലിറ്റിൽ സിക്സ്റ്റീൻ, ജോണി ബി ഗൂഡെ തുടങ്ങിയ വിഖ്യാത ഹിറ്റുകളിലൂടെ 1950 -1960 കാലഘട്ടത്തിൽ തിളങ്ങി നിന്ന പ്രതിഭയാണ്. റോളിംഗ് സ്റ്റോൺ മാഗസിൻ 2010ൽ ഏഴാം റാങ്കിംഗാണ് ജോണി ബി ഗൂഡേയ്‌ക്കു നൽകിയത്. 1959ൽ 14കാരിയുമായുളള ബന്ധത്തേത്തുടർന്ന് ഒന്നര വർഷക്കാലം ജയിൽവാസവും അനുഷ്ഠിച്ചിട്ടുണ്ട് ചുക് ബെറി.

1984ൽ ഗ്രാമി അവാർഡ്, 2000ൽ കെന്നഡി സെന്റർ ഹോണറീസ് എന്നീ പുരസ്കാരങ്ങൾ ബെറിയെ തേടിയെത്തിയിട്ടുണ്ട്.

ആഹ്ളാദം അതിര് കടക്കരുത്.. യോഗിയുടെ ആദ്യ നിർദേശം

Next Story »

ആർ.എസ്.എസ് അഖിലഭാരതീയ പ്രതിനിധി സഭയ്ക്കു തുടക്കമായി

HAPPENING NOW

%d bloggers like this: