ലഖ്നൗ : വികസനം മാത്രമാണ് ഭാരതീയ ജനതാ പാർട്ടി ലക്ഷ്യമിടുന്നതെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു . ഉത്തർപ്രദേശ് മുഖ്യമന്ത്രി ആയി യോഗി ആദിത്യനാഥിനെ തിരഞ്ഞെടുത്തതിനു ശേഷം മാദ്ധ്യമ പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം .എല്ലാവർക്കുമൊപ്പം എല്ലാവർക്കും വികസനം എന്ന ബിജെപി അജണ്ട നടപ്പാക്കുന്ന ഭരണമായിരിക്കും സർക്കാർ കാഴ്ചവെക്കുകയെന്നും വെങ്കയ്യ വ്യക്തമാക്കി .
നാളെ ഉച്ചയ്ക്ക് 2: 15 ന് ആദിത്യനാഥ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും . കേശവ് പ്രസാദ് മൗര്യയും ദിനേഷ് ശർമ്മയുമായിരിക്കും ഉപമുഖ്യമന്ത്രിമാർ . ക്യാബിനറ്റ് മന്ത്രിമാരിൽ ചിലരും നാളെ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് റിപ്പോർട്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപി അദ്ധ്യക്ഷൻ അമിത് ഷായും സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കും .
എൻഡിഎ മുഖ്യമന്ത്രിമാരും വിവിധ സംസ്ഥാനങ്ങളിലെ ബിജെപി മുഖ്യമന്ത്രിമാരും സഖ്യകക്ഷി നേതാക്കളും ചടങ്ങിൽ പങ്കെടുക്കുമെന്നും വെങ്കയ്യ നായിഡു വ്യക്തമാക്കി.