ന്യൂഡൽഹി : ഡൽഹി നിസാമുദ്ദീൻ ദർഗയിൽ നിന്ന് പാകിസ്ഥാനിൽ സന്ദർശനത്തിനു പോയ രണ്ട് സൂഫി പുരോഹിതന്മാർ ഐ എസ് ഐ കസ്റ്റഡിയിലെന്ന് റിപ്പോർട്ട്. ലാഹോർ വിമാനത്താവളത്തിൽ വച്ചാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നും റിപ്പോർട്ട്.
കഴിഞ്ഞ മാർച്ച് എട്ടിനാണ് ഇവർ പാകിസ്ഥാനിലേക്ക് പോയത് . ലാഹോർ വിമാനത്താവളത്തിൽ വച്ച് ഇവരെ കാണാതാവുകയായിരുന്നു . ഇവരെ സംബന്ധിച്ച് പാകിസ്ഥാനുമായി ബന്ധപ്പെട്ടെന്നും വിവരങ്ങൾ കൈമാറാൻ ആവശ്യപ്പെട്ടെന്നും വിദേശകാര്യമന്ത്രി സുഷമ സ്വരാജ് വ്യക്തമാക്കിയിരുന്നു.
എന്നാൽ സൂഫി പുരോഹിതന്മാരെക്കുറിച്ച് തങ്ങൾക്ക് ഒരു വിവരവുമില്ലെന്നാണ് പാക് വിദേശ കാര്യവകുപ്പിന്റെ വക്താവ് നഫീസ് സക്കറിയ വ്യക്തമാക്കിയത്.