ന്യൂഡൽഹി : രാജ്യത്ത് വിവിധ മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പുകളിലേക്ക് മത്സരിക്കുന്ന ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു . മലപ്പുറം ലോക്സഭാ മണ്ഡലത്തിൽ ബിജെപി ജില്ല വൈസ് പ്രസിഡന്റ് അഡ്വ. എൻ ശ്രീപ്രകാശ് മത്സരിക്കും .
തമിഴ്നാട്ടിലെ ആർ കെ നഗറിൽ പ്രമുഖ സംഗീത സവിധായകൻ ഗംഗൈ അമരൻ മത്സരിക്കും . കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നഡ്ഡയാണ് ബിജെപി സ്ഥാനാർത്ഥികളുടെ പട്ടിക പ്രസിദ്ധീകരിച്ചത്.
ഹിമാചലിലെ ഭോരാഞ്ജിൽ ഡോ. അനിൽ ധീമാൻ സ്ഥാനാർത്ഥിയാകും . മദ്ധ്യപ്രദേശിലെ അലേറിലും ബാന്ധവ് ഗഡിലും അരവിന്ദ് സിംഗ് ബദോറിയ, ശിവ് നാരായൺ സിംഗ് എന്നിവർ സ്ഥാനാർത്ഥികളാവും.ബംഗാളിലെ കാന്തി ദക്ഷിണിൽ സുരീന്ദ്ര മോഹൻ ജനയും രാജസ്ഥാനിലെ ധോല്‍പൂരിൽ ശോഭാ റാണിയും മത്സരിക്കും.
കർണാടകയിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നഞ്ചൻ ഗുഡിൽ വി ശ്രീനിവാസ പ്രസാദും ഗുണ്ടല്‍പേട്ടിൽ നിരഞ്ജൻ കുമാറും മത്സരിക്കും .