ഗോവ: സന്തോഷ് ട്രോഫി ഫുട്ബോളിൽ പഞ്ചാബിനെതിരെ കേരളത്തിന് ആവേശകരമായ സമനില. രണ്ട് ഗോളുകൾക്ക് പിന്നിട്ടു നിന്ന കേരളത്തെ കളിതീരാൻ മിനിട്ടുകൾ മാത്രം ശേഷിക്കേ മുഹമ്മദ് പാറക്കോട്ടിന്റെ ഇരട്ടഗോളാണ് സമനില പിടിച്ചത്.
89, 93 മിനിട്ടുകളിലായിരുന്നു മുഹമ്മദിന്റെ ഗോളുകൾ. 49ആം മിനിട്ടിൽ കേരളത്തിന്റെ ഷെറിഫ് സാന്റെ സെൽഫ് ഗോൾ പഞ്ചാബിനെ മുന്നിലെത്തിച്ചു. 56ആം മിനിട്ടിൽ മൻവീന്ദർ സിംഗിന്റെ വകയായിരുന്നു പഞ്ചാബിന്റെ രണ്ടാം ഗോൾ.