ന്യൂഡൽഹി : ഭാരതത്തിൽ നിന്ന് പാകിസ്ഥാൻ സന്ദർശിക്കാൻ പോയ രണ്ട് സൂഫി പുരോഹിതരുടെ തിരോധാനത്തിന് പിന്നിൽ ഐ എസ് ഐ എന്ന് സംശയം . അതേ സമയം ഇവരെ സംബന്ധിച്ചുള്ള വിശദീകരണം പാകിസ്ഥാനോട് ആവശ്യപ്പെട്ടതായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് വ്യക്തമാക്കി.
ബുധനാഴ്ചയാണ് ഡൽഹി നിസാമുദ്ദീൻ ദർഗയുടെ മേധാവിയായ സെയ്ദ് ആസിഫ് അലി നിസാമിയേയും അദ്ദേഹത്തിന്റെ ബന്ധുവായ നസിം നിസാമിയേയും പാകിസ്ഥാനിൽ കാണാതായത് . സൂഫി ദർഗകൾ സന്ദർശിക്കുന്നതിനും ബന്ധുക്കളെ സന്ദർശിക്കുന്നതിനുമായാണ് ഇവർ പാകിസ്ഥാനിൽ എത്തിയത്.
മാർച്ച് എട്ടിന് പാകിസ്ഥാനിൽ എത്തിയ ഇവരെ കറാച്ചി വിമാനത്താവളത്തിൽ നിന്നാണ് കാണാതായതെന്ന് സുഷമ സ്വരാജ് വ്യക്തമാക്കിയിട്ടുണ്ട് . ഇരുവരേയും കണ്ടെത്താൻ നയതന്ത്ര തലത്തിൽ നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്.