ന്യൂഡൽഹി : ഛത്തീസ്ഗഡിൽ കമ്യൂണിസ്റ്റ് ഭീകരരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സി ആർ പി എഫ് ജവാന്മാരുടെ കുടുംബങ്ങൾക്ക് സിനിമാ താരം അക്ഷയ് കുമാർ 1.08 കോടി രൂപ നൽകി. 12 ജവാന്മാരുടെ കുടുംബത്തിന് 9 ലക്ഷം രൂപ വീതമാണ് നൽകിയത്.
കഴിഞ്ഞയാഴ്ചയാണ് ജവാന്മാർ സുഖ്മയിൽ വച്ച് കൊല്ലപ്പെട്ടത്. സ്ഫോടക വസ്തുക്കളും ആധുനിക ആയുധങ്ങളും ഉപയോഗിച്ചാണ് കമ്യൂണിസ്റ്റ് ഭീകരർ ആക്രമണം നടത്തിയത് . ജവാന്മാരുടെ പക്കലുണ്ടായിരുന്ന അസാൾട്ട് റൈഫിളുകളും ഭീകരർ കൈക്കലാക്കി. രാഷ്ട്രത്തോടും സൈന്യത്തോടുമുള്ള സമർപ്പണ മനോഭാവമാണ് അക്ഷയ്കുമാർ ഇതിലൂടെ മുന്നോട്ടു വച്ചതെന്ന് സി ആർ പി എഫ് ചൂണ്ടിക്കാട്ടി