ന്യൂഡൽഹി: ജിഎസ്ടി കൗൺസിൽ ഇന്ന് യോഗം ചേരും. സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും സംബന്ധിക്കുന്ന ബില്ലുകൾക്ക് അംഗീകാരം നൽകുമെന്നാണ് സൂചന. സംസ്ഥാനങ്ങളെ സംബന്ധിക്കുന്ന ബില്ലിന് നിയമസഭയുടെ അംഗീകാരം വേണം.
ജിഎസ്ടി ബിൽ ഈ പാർലമെന്റ് സമ്മേളനത്തിൽ തന്നെ പാസാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ജൂലായ് ഒന്ന് മുതൽ ചരക്ക് സേവന നികുതി ബിൽ നടപ്പിൽ വരുത്താനാണ് കേന്ദ്ര സർക്കാരിന്റെ നീക്കം.