മലപ്പുറം: മലപ്പുറം ലോക്സഭാ മണ്ഡലം ഉപതിരഞ്ഞെടുപ്പില്‍ മുസ്ലീംലീഗ് സ്ഥാനാര്‍ത്ഥിയായി പി.കെ. കുഞ്ഞാലിക്കുട്ടിയെ പ്രഖ്യാപിച്ചു. പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തിന് ശേഷം ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്.
ലീഗിന്റെ ദേശീയ ജനറല്‍ സെക്രട്ടറിയായ പി.കെ കുഞ്ഞാലിക്കുട്ടി നിലവില്‍ വേങ്ങര നിയമസഭാ മണ്ഡലം എം.എൽ.എ കൂടിയാണ്. ലോക്സഭയിലേക്ക് ആദ്യമായാണ് മത്സരിക്കുന്നത്. ദേശീയ രാഷ്ട്രീയത്തിലെ നിലവിലെ സാഹചര്യമാണ് കുഞ്ഞാലിക്കുട്ടിയെ മത്സരിപ്പിക്കാന്‍ കാരണമെന്ന് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു.