തിരുവനന്തപുരം: കൊച്ചിയിൽ സി.എ വിദ്യാർത്ഥിനിയായിരുന്ന മിഷേൽ ഷാജിയുടെ മരണവുമായി ബന്ധപ്പെട്ട് പിതാവ് ഷാജി മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് പരാതി നൽകി.
മിഷേലിന്റെ മരണവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന ആശങ്കകൾ അകറ്റിയുളള തക്കതായ ഒരു പരിഹാരം ഉണ്ടാക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയതായി മിഷേലിന്റെ പിതാവ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. മകളുടെ മരണം ആത്മഹത്യയാണെന്ന് വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം മിഷേലിന്റെ മരണം ആത്മഹത്യയാണെന്നു സ്ഥാപിക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. കഴിഞ്ഞ ദിവസം അറസ്റ്റിലായ മിഷേലിന്റെ സുഹൃത്തിനു മേൽ ആത്മഹത്യാപ്രേരണയ്ക്ക് കേസെടുക്കുമെന്ന് വിവരമുണ്ടായിരുന്നു.