ഇംഫാൽ: മണിപ്പൂരിൽ ബിരേൻ സിംഗ് മന്ത്രിസഭ അധികാരമേറ്റു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ നജ്മ ഹെപ്തുള്ള മുഖ്യമന്ത്രിമാർക്കും മറ്റ് മന്ത്രിമാർക്കും സത്യവാചകം ചൊല്ലിക്കൊടുത്തു.
കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്, ബിജെപി ദേശീയ സെക്രട്ടറി റാം മാധവ് തുടങ്ങിയവർ ചടങ്ങിനെത്തിയിരുന്നു.
60 അംഗ നിയമസഭയിൽ 32 പേരുടെ പിന്തുണയുമായാണ് സർക്കാർ അധികാരമേറ്റത്.
ഇന്നലെ പാർട്ടി നേതാക്കൾക്കും എംഎൽഎ മാർക്കും ഒപ്പം ഗവർണറെ കണ്ട് സർക്കാർ രൂപീകരിക്കാൻ ബീരേന്‍ സിംഗ് അനുമതി തേടിയിരുന്നു. എൻസിപിയുടെ 4, എൽജെപി, ടിഎംസി, കോൺഗ്രസ് സ്വതന്ത്രൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
നേരത്തെ നാഗാ പീപ്പിൾസ് ഫ്രണ്ടിന്റെ നാലുപേർ ഗവർണറെ കണ്ട് ബിജെപിയെ പിന്തുണക്കുന്നതായി അറിയിച്ചിരുന്നു.