മുംബൈ: ഇന്ത്യൻ ഓഹരി വിപണിയിൽ വൻ കുതിപ്പ്. രാവിലെ വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 505 പോയിന്റ് നേട്ടത്തിൽ 29451ലും നിഫ്റ്റി 155 പോയിന്റ് ഉയർന്ന് 9080ലും എത്തി.
ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ ബിജെപി മികച്ച വിജയം നേടിയതാണ് വിപണിയിലെ കുതിപ്പിന് കാരണമെന്നാണ് വിലയിരുത്തൽ.
അതേസമയം രൂപയുടെ മൂല്യം ഉയർന്ന് ഡോളറിന് 66 രൂപ 17 പൈസയായി. ഇതോടെ ഓഹരി വിപണി സർവകാല റെക്കോഡിലേക്ക് കുതിക്കുകയാണ്.