പനാജി: ഗോവ മുഖ്യമന്ത്രിയായി മനോഹർ പരീക്കർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും . വൈകുന്നേരം 5 മണിക്കാണ് സത്യപ്രതിജ്ഞ ചടങ് നടക്കുക. 10മന്ത്രിമാരും അദ്ദേഹത്തിനൊപ്പം സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന.
40 അംഗ നിയമസഭയില്‍ 22 അംഗങ്ങളുടെ പിന്തുണയാണ് ബി.ജെ.പി.ക്കുള്ളത്. ബി.ജെ.പി.യുടെ 13 അംഗങ്ങള്‍ക്ക് പുറമെ, മൂന്നംഗങ്ങള്‍ വീതമുള്ള മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി, ഗോവ ഫോര്‍വേഡ് പാര്‍ട്ടി എന്നിവയുടെയും എന്‍.സി.പി.യുടെ ഒരംഗത്തിന്റെയും രണ്ട് സ്വതന്ത്രരുടെയും പിന്തുണയാണ് ബി.ജെ.പി.ക്ക് ലഭിച്ചത്.
ഇതിനിടയിൽ വിജയിച്ച ചിലർ രാജിവക്കുമെന്ന ഭീഷണിയുമായി രംഗത്ത് വന്നത് കോൺഗ്രസിന് തലവേദനയായിട്ടുണ്ട്.
അതേസമയം ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ സർക്കാരിന് രൂപീകരണത്തിന് അന്തിമ തീരുമാനം ഈ മാസം 16ന് ഉണ്ടാകും.