വാഷിംഗ്ടൺ: പ്രചാരണ സമയത്തെ വാഗ്ദാനം നിറവേറ്റാനൊരുങ്ങി അ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ട്രംപിന്റെ ഒരു വർഷത്തെ ശമ്പളം സഹായ ധനമായി നൽകുമെന്ന് വൈറ്റ് ഹൗസ് വക്താവ് സീൻ സ്പെൻസർ അറിയിച്ചു.
വാർഷിക വരുമാനമായ 4,00000 ഡോളറാണ് സഹായധനമായി നൽകുന്നത്. ശമ്പളം ഓരോ മാസവും സഹായധനമായി നൽകാൻ നേരത്തെ തീരുമാനിച്ചിരുന്നുവെന്നാണ് സൂചന. മാസശമ്പളം ഇത്തരത്തിൽ സഹായ ധനമായി നൽകുന്ന മൂന്നാമത്തെ അമേരിക്കൻ പ്രസിഡന്റാണ് ട്രംപ്.
ജോൺ.എഫ്.കെന്നഡിയും ഹെർബർട്ട് ഹൂവറുമാണ് ഇതിനു മുൻപ് ശമ്പളം മറ്റ് ക്ഷേമ പ്രവർത്തനങ്ങൾക്കായി നൽകിയത്.