ഇംഫാൽ: മണിപ്പൂരിലെ ഭാരതീയ ജനതാപാർട്ടിയുടെ നിയമസഭാകക്ഷി നേതാവായി എൻ. ബിരേൻ സിംഗിനെ തിരഞ്ഞെടുത്തു. ദേശീയ ഫുട്ട്ബോൾ താരവും മാദ്ധ്യമപ്രവർത്തകനും കൂടിയായ ബിരേൻ സിംഗ് ഉടൻ തന്നെ ഗവർണറെ കണ്ട് മന്ത്രിസഭ രൂപീകരിക്കാൻ അനുമതി തേടുമെന്ന് കേന്ദ്രമന്ത്രി പീയുഷ് ഗോയൽ അറിയിച്ചു.
മണിപ്പൂർ മുഖ്യമന്ത്രി സ്ഥാനം ഇബോബി സിംഗ് ഉടൻ തന്നെ രാജി വയ്ക്കുമെന്നാണ് വിവരം. ഇദ്ദേഹത്തോട് ഉടൻ തന്നെ രാജി വയ്ക്കുന്നതിന് സ്പീക്കർ നജ്മ ഹെപ്തുളള നിർദ്ദേശം നൽകിയിരുന്നു. അതേസമയം ഇബോബി സിംഗിന്റെ രാജിക്കത്തു ലഭിച്ചതിനു ശേഷം മാത്രമേ പുതിയ സർക്കാർ രൂപീകരിക്കുന്നതിനു വേണ്ടിയുളള നടപടികൾ ആരംഭിക്കാനാകൂയെന്ന് ഗവർണർ വ്യക്തമാക്കി.
മണിപ്പൂരിൽ നിലവിൽ 21 എം.എൽ.എമാരുളള ഭാരതീയ ജനതാപാർട്ടി ആകെ 32 എം.എൽ.എമാരുടെ ഭൂരിപക്ഷമാണ് അവകാശപ്പെടുന്നത്. നേരത്തേ എൻ.പി.പി ഭാരതീയ ജനതാപാർട്ടിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.