ദീപൻ; മാറ്റത്തിനൊത്ത് നില കൊണ്ട സംവിധായകൻ

സംവിധാകൻ ദീപൻ അന്തരിച്ചു. മരണം വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന്. പുതിയ മുഖം ഉൾപ്പടെ ഏഴ് ചിത്രങ്ങൾ സംവിധാനം ചെയ്തു.

മലയാളസിനിമയുടെ മാറ്റത്തിനൊത്ത് നില കൊണ്ട സംവിധായകനാണ് ദീപൻ. ബോക്സോഫീസിൽ വേണ്ട കയ്യടി ലഭിക്കാതെ പോകുമ്പോഴും വ്യത്യസ്തതകൾ മാറി മാറി പരീക്ഷിക്കാൻ ഈ യുവപ്രതിഭ എന്നും തയ്യാറായിരുന്നു.

പുറത്തിറങ്ങാനുള്ള ജയറാം ചിത്രമുൾപ്പെടെ ഏഴ് ചിത്രങ്ങളുടെ സംവിധായകനാണ് ദീപൻ. പലതിനും വേണ്ട ശ്രദ്ധ ലഭിക്കാതെ പോയപ്പോഴും പുതിയമുഖം മലയാളത്തിന് സമ്മാനിച്ചത് വ്യത്യസ്തകളുടെ പുതിയ തുടക്കം തന്നെയായിരുന്നു. പൃഥ്വിരാജ് എന്ന നടന്‍റെ കരിയറിലും ഏറെ പ്രയോജനം ചെയ്തു ഈ ചിത്രം.

എതിരാളികളെ നിലംപരിശാക്കുന്ന പതിവ് നായകസങ്കൽപ്പത്തിൽ നിന്നും മാറി വിശ്വസനീയമായ രീതിയിൽ അവിശ്വസനീയ രംഗങ്ങളെ കൂട്ടിയിണക്കി ദീപൻ ഈ ചിത്രത്തിൽ. സാമ്പത്തികമായി വൻ വിജയമായ ചിത്രം കാട്ടിത്തരുന്നുണ്ട് ദീപൻ എന്ന സംവിധായകന്‍റെ കഴിവിനെ.

തുടർന്നിങ്ങിയ ഹീറോയും ശ്രദ്ധിക്കപ്പെട്ടു. ഡി കമ്പനി എന്ന ചിത്രത്തിലെ ഗ്യാങ്സ് ഓഫ് വടക്കുംനാഥനും സുരേഷ് ഗോപിയെ നായകനാക്കിയ ഡോൾഫിൻ ബാറുമൊക്കെ മലയാളത്തിന്‍റെ മാറ്റത്തിന്‍റെ മുഖമായി നിലകൊള്ളുന്ന ചിത്രങ്ങളാണ്.

ഇനിയും പ്രതീക്ഷിക്കേണ്ടിയിരുന്നു പുതിയ പരീക്ഷണങ്ങൾ ഈ സംവിധായകനിൽ നിന്നും. വൃക്കരോഗം വില്ലനായി വന്നപ്പോൾ റീടേക്കുകളില്ലാത്ത ലോകത്തേക്ക് യാത്രയായ പ്രതിഭയ്ക്ക് പ്രണാമം.

മനോഹർ പരീക്കർ നാളെ സത്യപ്രതിജ്ഞ ചെയ്യും

Next Story »

ക്യാമ്പസിൽ അറപ്പുളവാക്കുന്ന അശ്ലീലം എഴുതിയ എസ്.എഫ്.ഐയോട് മൃദുസമീപനവുമായി കോളേജ് മാനേജ്‌മെന്റ്

HAPPENING NOW

%d bloggers like this: