പനാജി: പ്രതിരോധമന്ത്രി മനോഹർ പരീക്കർ ഗോവ മുഖ്യമന്ത്രിയായി നാളെ സത്യപ്രതിജ്ഞ ചെയ്യും. സർക്കാരുണ്ടാക്കാൻ ബിജെപിയെ ക്ഷണിച്ച ഗവർണർ 15 ദിവസത്തിനുള്ളിൽ ഭൂരിപക്ഷം തെളിയിക്കാനും നിർദ്ദേശിച്ചിരുന്നു.
40 അംഗ നിയമസഭയില്‍ 22 അംഗങ്ങളുടെ പിന്തുണയാണ് ബി.ജെ.പി.ക്കുള്ളത്. ബി.ജെ.പി.യുടെ 13 അംഗങ്ങള്‍ക്ക് പുറമെ, മൂന്നംഗങ്ങള്‍ വീതമുള്ള മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി, ഗോവ ഫോര്‍വേഡ് പാര്‍ട്ടി എന്നിവയുടെയും എന്‍.സി.പി.യുടെ ഒരംഗത്തിന്റെയും രണ്ട് സ്വതന്ത്രരുടെയും പിന്തുണയാണ് ബി.ജെ.പി.ക്ക് ലഭിച്ചത്.
ഇതിനിടയിൽ വിജയിച്ച ചിലർ രാജിവക്കുമെന്ന ഭീഷണിയുമായി രംഗത്ത് വന്നത് കോൺഗ്രസിന് തലവേദനയായിട്ടുണ്ട്. മണിപ്പൂരിലും പ്രാദേശിക കക്ഷികളുടെ പിന്തുണയോടെ സർക്കാരുണ്ടാക്കാൻ ബിജെപി അവകാശവാദം ഉന്നയിച്ചു.