കൊച്ചി: ജിഷ വധക്കേസിൽ വിചാരണ ഇന്ന് ആരംഭിക്കും. സംഭവം ആദ്യം പൊലീസിനെ അറിയിച്ച അയൽവാസി അനസിന്റെ സാക്ഷി വിസ്താരമാണ് ഇന്ന് നടക്കുക. നാളെ ജിഷയുടെ അമ്മ രാജേശ്വരിയെ വിസ്തരിക്കും.
21 പേരെ വിസ്തരിക്കാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. മൂന്നു മാസം മുമ്പ് വിചാരണ നടപടികൾ ആരംഭിച്ചിരുന്നെങ്കിലും ഇതിനെതിരെ ഹൈക്കോടതിയിൽ ഹർജി വന്നതിനെ തുടർന്ന് വിചാരണ നീളുകയായിരുന്നു.
എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് വിചാരണ നടക്കുന്നത്.