ലഖ്നൗ : പതിനാല് വർഷത്തെ വനവാസത്തിനു ശേഷം ഭാരതീയ ജനത പാർട്ടി ഉത്തർ പ്രദേശിൽ അധികാരത്തിലേക്ക് . 403 സീറ്റുകളിൽ മുന്നൂറിലധികം സീറ്റുകളിൽ ബിജെപി സഖ്യം ലീഡ് ചെയ്യുന്നു . ഉത്തരഖണ്ഡിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടുന്ന സാഹചര്യത്തിൽ ബിജെപി ലീഡ് ചെയ്യുന്നു . പഞ്ചാബിൽ ഒരു പതിറ്റാണ്ടിലെ അകാലി ദൾ ഭരണം കടപുഴക്കി കോൺഗ്രസ് അധികാരത്തിലേക്ക് . മണിപ്പൂരിലും ഗോവയിലും ഇഞ്ചോടിഞ്ച് പോരാട്ടം .