കൊച്ചി: ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിലെ പ്രസിദ്ധമായ മകം തൊഴൽ ദർശനം ഇന്ന് .മകം തൊഴൽ ദർശനത്തിനായി എല്ലാ ഒരുക്കങ്ങളും പൂർത്തിയായി, ഉച്ചയ്ക്ക് 2 മണിക്കാണ് മകം തൊഴലിനായി നട തുറക്കുന്നത്.
വില്വ മംഗലം സ്വാമിയാർക്കു ദേവി സർവ്വാഭരണ വിഭുഷിതയായി ദര്‍ശനം നൽകിയതിനെ അനുസ്മരിച്ചാണ് ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ മകം തൊഴൽ നടക്കുന്നത്. ഈ സമയം ദർശനം നടത്തുന്നത് സ്ത്രീകൾക്ക് മംഗല്യ സിദ്ധിയും,ഐശ്വര്യവും ലഭിക്കുമെന്നാണ് വിശ്വാസം.സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിൽ നിന്നുമായി പതിനായിരക്കണക്കിന് മങ്കമാർ ക്ഷേത്രത്തിൽ എത്തും.
മകം തൊഴൽ ദർശനത്തിനായി സ്ത്രീകൾക്ക് പ്രതേക ക്യൂ സംവിധാനാമാണ് ഒരുക്കിയിരിക്കുന്നത് . ഭക്ത ജനങ്ങൾക്കായി സംഭാരം,ചുക്കുവെള്ളം,ലഖു ഭക്ഷണം എന്നിവയും ഏർപെടുത്തിട്ടുണ്ട്.2 മണിക്ക് ആരംഭിക്കുന്ന മകം തൊഴൽ രാത്രി എട്ടരയ്ക്ക് സമാപിക്കും.