കൊച്ചി: ചലച്ചിത്ര താരം ഭാവനയുടെ വിവാഹ നിശ്ചയം കഴിഞ്ഞു. പ്രമുഖ കന്നട നിർമ്മാതാവ് നവീനാണ് വരൻ. കൊച്ചിയിൽ നടന്ന ലളിതമായ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
സിനിമാ രംഗത്തുനിന്ന് നടി മഞ്ജു വാര്യർ പങ്കെടുത്തു. വിവാഹം ഉടന്‍ ഉണ്ടാകില്ലെന്നാണ് സൂചന.
ഹണീ ബി 2 ആണ് ഭാവനയുടെ പുറത്തിറങ്ങാനിരിക്കുന്നചിത്രം. പൃഥ്വിരാജിന്റെ നായികയായി ആദം എന്ന ചിത്രത്തിലും അഭിനയിച്ചു വരുന്നു.