കൊല്ലം: കൊല്ലം ഉപാസന നഴ്സിംഗ് കോളേജിൽ വിദ്യാർത്ഥികൾ നടത്തിവന്ന സമരം അവസാനിപ്പിച്ചു. പ്രിൻസിപ്പലിനെ മാറ്റണമെന്ന ആവശ്യം മാനേജ്മെന്റ് അംഗീകരിച്ചതിനെ തുടർന്നാണ് വിദ്യാർത്ഥികൾ സമരം അവസാനിപ്പിച്ചത്.
പുതിയ പ്രിൻസിപ്പലിനെ ഉടൻ നിയമിക്കുമെന്നും മാനേജ്മെന്റ് വ്യക്തമാക്കി.
രണ്ടാഴ്ചയിലധികം നീണ്ട സമരത്തിനാണ് ഇതോടെ പരിസമാപ്തിയായത്. വ്യാജസർട്ടിഫിക്കറ്റുകൾ ഹാജരാക്കിയെന്നതുൾപ്പെടെ പ്രിൻസിപ്പലിന് നേരെ ഉയർന്ന ആരോപണങ്ങൾ അന്വേഷിക്കാൻ നടപടി സ്വീകരിക്കുമെന്നും കോളേജ് അധികൃതർ വിദ്യാർത്ഥികൾക്ക് ഉറപ്പ് നൽകി.
കഴിഞ്ഞ ദിവസം എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി രേഷ്മ ബാബുവിന്റെ നിരാഹാര സമരം ആരംഭിച്ചിരുന്നു.