രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ കേരളത്തില്‍ നിന്നുള്ള ആദ്യ പ്രചാരകന് ആഴ്ചവട്ടം അഭിലാഷിലെ പി. കുമാരന് നായര്‍ (92) അന്തരിച്ചു. 1942 മുതല്‍ 1948 വരെ ആര്‍എസ്എസ് പ്രചാരകനായിരുന്നു.
1948-ല്‍ സംഘപ്രചാരകന്റെ ചുമതല ഒഴിഞ്ഞ ശേഷം ഫയര്‍ സര്‍വ്വീസില്‍ സേവനം ആരംഭിച്ചു. ഗാന്ധിവധത്തെ തുടര്‍ന്ന് രാഷ്ട്രീയ സ്വയംസേവക സംഘത്തെ നിരോധിച്ചതിനെതിരെ നടന്ന ഉപവാസസമരത്തില്‍ പങ്കെടുത്ത് അറസ്റ്റ് വരിച്ച അദ്ദേഹം 1949-ല്‍ ജയില്‍ മോചിതനായി. തുടര്‍ന്ന് ഇ.എസ്.ഐ കോര്‍പ്പറേഷനില്‍ ഉദ്യോഗത്തില്‍ പ്രവേശിച്ച കുമാരന് 1986-ല്‍ വിരമിച്ചു.
ദീര്‍ഘകാലം സംഘത്തിന്റെ കോഴിക്കോട് മഹാനഗര്‍ സംഘചാലകിന്റെ ചുമതല വഹിച്ചു. ആര്.എസ്.എസ് പ്രചാരകന് കേശവറാവു ദീക്ഷിത്തിന്റെ സഹോദരി സുമതിയാണ് ധര്‍മ്മപത്നി.