ലഖ്നൗ : ലഖ്നൗ താക്കൂർ ഗഞ്ചിൽ ഒഴിഞ്ഞ കെട്ടിടത്തിൽ ഒളിച്ചിരിക്കുന്ന ഭീകരനും സേനയുമായി ഏറ്റുമുട്ടൽ തുടരുന്നു. ഭീകരനെ ജീവനോടെ പിടികൂടാനാണ് സേന ശ്രമിക്കുന്നത് . ആരെയും ബന്ദികളാക്കിയിട്ടില്ലെന്നും ഒന്നിൽ കൂടുതൽ ഭീകരരില്ലെന്നുമാണ് റിപ്പോർട്ട്.
ഭീകരന്റെ പക്കൽ ആയുധങ്ങളും വെടിക്കോപ്പുകളും ഉണ്ടെന്ന് ഭീകര വിരുദ്ധ സേന ഐജി വ്യക്തമാക്കി . ചില്ലി ബോംബുകൾ പ്രയോഗിച്ചെങ്കിലും ഭീകരൻ പുറത്ത് വരാൻ കൂട്ടാക്കുന്നില്ലെന്നും വെടിയുതിർക്കുകയാണെന്നും ഐ ജി അറിയിച്ചു.
സൈന്യം ഇരുപത് റൗണ്ടോളം വെടിയുതിർത്തതായി റിപ്പോർട്ടുകളുണ്ട്.