ആധാര്‍ പേ നിലവില്‍ വന്നു

ന്യൂഡല്‍ഹി: ഡിജിറ്റല്‍ പണമിടപാട് നടത്തുന്നതിനുള്ള ആധാര്‍ പേ ആപ്പ് നിലവില്‍ വന്നു. ആധാര്‍ അധിഷ്ടിതമായാണ് ആധാര്‍ പേ പ്രവര്‍ത്തിക്കുക. ബയോമെട്രിക് സ്‌കാനിംഗ് സംവിധാനത്തിലൂടെ കണ്ണോ വിരലടയാളമോ സ്‌കാന്‍ ചെയ്താല്‍ പേയ്‌മെന്റ് നടത്താം.

2017-18 സാമ്പത്തിക വര്‍ഷത്തില്‍ 2500 കോടിയോളം ഡിജിറ്റല്‍ പണമിടപാട് നടത്തുക എന്ന ലക്ഷ്യത്തോടെയാണ് ആധാര്‍ പേ ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. സാധനങ്ങള്‍ വാങ്ങുമ്പോള്‍ കച്ചവടക്കാരന്റെ കയ്യിലുള്ള ആപ്പില്‍ ആധാര്‍ നമ്പര്‍ ടൈപ്പ് ചെയ്ത ശേഷം വിരലടയാളം സ്‌കാന്‍ ചെയ്യുന്നതോടെ പണമിടപാട് നടത്താനുകുന്ന ലളിതമായ രീതിയിലാണ് ആപ്പ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുമ്പോള്‍ ഈടാക്കിയിരുന്ന സര്‍വീസ് ചാര്‍ജുകള്‍ ആധാര്‍ പേ ഉപയോഗിക്കുമ്പോള്‍ നല്‍കേണ്ടി വരില്ല.

ലഖ്നൗവിൽ ഭീകരനും സേനയുമായി ഏറ്റുമുട്ടൽ

Next Story »

ആറ് കമ്യൂണിസ്റ്റ് തീവ്രവാദികൾക്ക് ജീവപര്യന്തം : പ്രതികളിൽ ഡൽഹി സർവകലാശാല പ്രൊഫസറും ജെ എൻ യു വിദ്യാർത്ഥിയും

HAPPENING NOW

%d bloggers like this: