കൊല്ലം : ഉപാസന നഴ്സിംഗ് കോളേജിലെ വിദ്യാർത്ഥി പീഡനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് എ ബി വി പി നാളെ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കും . പ്രിൻസിപ്പാളിനെ നീക്കണമെന്നാവശ്യപ്പെട്ട് നടക്കുന്ന സമരം കൂടുതൽ ശക്തമാക്കാനാണ് തീരുമാനമെന്നും എ ബി വി പി അറിയിച്ചു.
പ്രമുഖ പ്രവാസി വ്യവസായി രവി പിള്ളയുടെ ഉടമസ്ഥതയിലുള്ള കോളേജാണിത് . കഴിഞ്ഞ ഫെബ്രുവരി ആദ്യ ആഴ്ചയിൽ തന്നെ വിവിധ ആവശ്യങ്ങൾ കുട്ടികൾ ജനറൽ ബോഡി യോഗത്തിൽ ഉന്നയിച്ചിരുന്നു . പ്രശ്നങ്ങൾ ഉടൻ തന്നെ പരിഹരിക്കാം എന്ന് വാഗ്ദാനം നൽകിയെങ്കിലും ഒന്നും നടപ്പിലാക്കിയില്ലെന്ന് കുട്ടികൾ പറയുന്നു.
വിചിത്രമായ നിയമങ്ങളാണ് ഹോസ്റ്റലിലുള്ളതെന്ന് വിദ്യാർത്ഥികൾ വ്യക്തമാക്കിയിരുന്നു . തൊട്ടടുത്ത് വീടുള്ള വിദ്യാർത്ഥികളെപ്പോലും നിർബന്ധിച്ച് ഹോസ്റ്റലിൽ താമസിപ്പിക്കൽ , അനാവശ്യമായ ഫൈനുകൾ തുടങ്ങി ജാതിപ്പേരു വിളിച്ചുള്ള ആക്ഷേപങ്ങളുൾപ്പെടെയുള്ള പരാതികളാണ് കുട്ടികൾ ഉന്നയിക്കുന്നത്.