ശ്രീനഗർ : കശ്മീരിൽ ത്രാലിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു .ഇതോടെ ഇന്നലെ രാത്രി മുതൽ തുടരുന്ന ഏറ്റുമുട്ടൽ അവസാനിച്ചതായി സൈന്യം വ്യക്തമാക്കി. എന്നാൽ പ്രദേശത്ത് സൈന്യം പരിശോധന തുടരുകയാണ് .
ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ ഒരു പോലീസുകാരൻ കൊല്ലപ്പെട്ടിരുന്നു. മൂന്ന് സൈനികർക്ക് ഏറ്റുമുട്ടലിൽ പരിക്കേറ്റു. ഇന്നലെ വൈകിട്ട് ആറര മുതലാണ് സൈന്യം തിരച്ചിൽ തുടങ്ങിയത്. തുടർന്ന് ഒരു വീട്ടിൽ ഒളിച്ചിരുന്ന ഭീകരർ വെടിവെക്കുകയായിരുന്നു.
ഹിസ്ബുൾ മുജാഹിദ്ദീൻ കമാൻഡറും പാക് ഭീകരനുമാണ് കൊല്ലപ്പെട്ടതെന്ന് സൈന്യം അറിയിച്ചു. കൊല്ലപ്പെട്ട പോലീസുകാരൻ മൻസൂർ അഹമ്മദിന്റെ ഭൗതിക ദേഹം അന്ത്യകർമ്മങ്ങൾക്ക് ശേഷം ഇന്ന് സംസ്കരിക്കും.