ആലപ്പുഴ : ഉത്സവപ്പറമ്പിൽ നടന്ന വാക്കേറ്റം സംഘർഷത്തിലേക്ക് നീങ്ങിയതിനെത്തുടർന്ന് യുവാവ് കൊല്ലപ്പെട്ടു . ആലപ്പുഴ ആലിശ്ശേരി ക്ഷേത്രത്തിലെ ഉത്സവത്തിനിടയിലായിരുന്നു സംഭവം. വലിയകുളം സ്വദേശി നൗഷാദിന്റെ മകൻ മുഹ്സിൻ ആണ് കൊല്ലപ്പെട്ടത് .
സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ പോലീസ് പിടികൂടി. ആലപ്പുഴ സൗത്ത് പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ രാഷ്ട്രീയമില്ലെന്നാണ് സൂചന . മരിച്ച മുഹ്സിൻ ശ്രീപാദം ഐടിസിയിലെ വിദ്യാർത്ഥിയാണ് . സംഭവത്തിൽ രാഷ്ട്രീയമില്ലെന്നാണ് സൂചന.