ന്യൂഡൽഹി : വിദ്യാഭ്യാസമില്ലാത്ത ചില ഗുസ്തിക്കാരും കളിക്കാരുമാണ് ഗുർമോഹർ കൗറിനെ കളിയാക്കുന്നതെന്ന ജാവേദ് അക്തറിന്റെ പരാമർശത്തിന് ചുട്ട മറുപടിയുമായി ബബിത ഫോഗട്ട് . സ്കൂൾ കാണുന്നതിനു മുൻപ് ഭാരത് മാതാ കീ ജയ് വിളിച്ചിട്ടുണ്ട്. ദേശഭക്തി പുസ്ത്കത്തിൽ നിന്ന് കിട്ടുന്നതല്ലെന്നും ഫോഗട്ടിന്റെ മറുപടി .
തന്റെ അച്ഛനെ വധിച്ചത് പാകിസ്ഥാനല്ലെന്നും യുദ്ധമാണെന്നുമുള്ള ഗുർമോഹർ കൗറിന്റെ പരാമർശത്തെ ബബിത ഫോഗട്ട് വിമർശിച്ചിരുന്നു. രണ്ട് ട്രിപ്പിൾ സെഞ്ച്വറി അടിച്ചത് ഞാനല്ല എന്റെ ബാറ്റാണെന്ന് പറഞ്ഞ് വീരേന്ദർ സേവാഗും രംഗത്തെത്തിയിരുന്നു .
ഇതിനെ എതിർത്തു കൊണ്ടാണ് പ്രശസ്ത സംവിധായകനായ ജാവേദ് അക്തർ രംഗത്തെത്തിയത് . വിദ്യാഭ്യാസമില്ലാത്ത ഗുസ്തിക്കാരും കളിക്കാരും പറയുന്നത് മനസ്സിലാക്കാം .എഴുത്തും വായനയുമറിയാവുന്ന മറ്റുള്ളവർക്കെന്ത് പറ്റി എന്നായിരുന്നു അക്തറിന്റെ ചോദ്യം .
നേരത്തെ രാജ്യത്തിനു വേണ്ടീ സംസാരിക്കാത്തവരെ പിന്തുണയ്ക്കാൻ തനിക്ക് ബുദ്ധിമുട്ടുണ്ടെന്ന് ബബിത് ഫോഗട്ട് വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ ആയിരുന്നു അക്തറിന്റെ പരാമർശം