കോഴിക്കോട്: പ്രഥമ പി ഭാസ്കരൻ പുരസ്കാരം സത്യൻ അന്തിക്കാടിന് സമ്മാനിച്ചു. ചലച്ചിത്രതാരം മധുവിൽ നിന്ന് സത്യൻ അന്തിക്കാട് പുരസ്കാരം സ്വീകരിച്ചു.
പി ഭാസ്കരൻ അനുസ്മരണ സമിതിയുടെ അഭിമുഖ്യത്തിൽ ഏർപ്പെടുത്തിയ പുരസ്കാരമാണ് കോഴിക്കോട് നടന്ന ചടങ്ങിൽ വച്ച് സത്യൻ അന്തിക്കാടിന് സമ്മാനിച്ചത്. നിമിഷത്തിന്റെ നന്മയെ യുഗങ്ങളിലേക്ക് പ്രസരിപ്പിച്ച സംവിധായകന് പി ഭാസ്കരൻ പുരസ്കാരം നൽകുന്നത് ഏറെ സന്തോഷം നൽകുന്നതായി മധു പറഞ്ഞു.
നടൻ മാമുക്കോയ, കവി പി.കെ ഗോപി, അനുസ്മരണ സമിതി അദ്ധ്യക്ഷൻ കൂടിയായ പി.വി ചന്ദ്രൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.