ന്യൂഡൽഹി : ഇന്റർനാഷണൽ ഷൂട്ടിംഗ് ഫെഡറേഷൻ ലോകകപ്പിൽ ഇന്ത്യയുടെ ഹീന സിദ്ധു – ജിത്തു റായ് ടീമിനു സ്വർണം . പത്ത് മീറ്റർ എയർ പിസ്റ്റൾ മിക്സഡ് വിഭാഗത്തിലാണ് സ്വർണം . ജപ്പാനെയാണ് ഇന്ത്യൻ ഷൂട്ടർമാർ പരാജയപ്പെടുത്തിയത്.
ഡബിൾ ട്രാപ്പ് മത്സരത്തിൽ ഇന്ത്യയുടെ അങ്കുർ മിത്തൽ വെള്ളിമെഡൽ നേടി. റിയോ ഒളിമ്പിക്സിൽ നിരാശപ്പെടുത്തിയ മിത്തൽ ഇവിടെ വെള്ളിമെഡൽ നേടി രാജ്യത്തിന് അഭിമാനമായി.
ആദ്യമായാണ് മിക്സഡ് വിഭാഗം മത്സരയിനങ്ങളിൽ ഉൾപ്പെടുത്തിയത് . 2020 ൽ ടോക്കിയോ ഒളിമ്പിക്സിൽ ഈ ഇനവും ഉൾപ്പെടുത്താൻ സാദ്ധ്യതയുണ്ട്.