ന്യൂഡല്‍ഹി: ‘രണ്ട് ട്രിപ്പിള്‍ സെഞ്ച്വറി അടിച്ചത് ഞാനല്ല എന്റെ ബാറ്റാണ്’ എന്ന ക്രിക്കറ്റ് താരം വീരേന്ദര്‍ സേവാഗിന്റെ ട്വീറ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ചാ വിഷയം.
കാര്‍ഗില്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ട സൈനികന്റെ മകള്‍ തന്റെ അച്ഛനെ കൊന്നത് പാകിസ്ഥാനല്ലെന്നും മറിച്ച് യുദ്ധമാണ് അദ്ദേഹത്തെ കൊന്നത് എന്ന പ്ലക്കാര്‍ഡുമായി നില്ക്കുന്ന ഫോട്ടോ കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹ മാദ്ധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു.
ഇതിന് മറുപടിയായാണ് രണ്ട് ട്രിപ്പിള്‍ സെഞ്ച്വറി അടിച്ചത് ഞാനല്ല എന്റെ ബാറ്റാണ് എന്ന് എഴുതിയ പ്ലക്കാര്‍ഡും പിടിച്ചു നില്ക്കുന്ന ഫോട്ടോ സേവാഗ് തന്റെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.
ഈ ട്വീറ്റ് ഇതിനോടകം തന്നെ ഇരുപതിനായിരത്തിലധികം ആളുകള്‍ റീട്വീറ്റ് ചെയ്തിട്ടുണ്ട്. ബോളിവുഡ് താരം രണ്‍ദീപ് ഹീഡ അടക്കമുള്ള പ്രമുഖരും റീട്വീറ്റിറ്റ് ചെയ്തിട്ടുണ്ട്.