ന്യൂഡൽഹി: നിരോധിത ഭീകരവാദ സംഘടനയായ സിമി തലവനായ സഫ്ദർ നഗോരിയെയും കൂട്ടാളികളായ 11 പേരെയും ആജീവനാന്ത തടവു ശിക്ഷയ്ക്ക് വിധിച്ചു. ദേശവിരുദ്ധ പ്രവർത്തനം, തോക്കുകളും, സ്ഫോടകവസ്തുക്കളും കൈവശം വയ്ക്കൽ എന്നീ കുറ്റകൃത്യങ്ങൾക്കാണ് കോടതി ശിക്ഷ വിധിച്ചത്.
ഇൻഡോർ സി.ബി.ഐ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. തോക്കുകളും സ്ഫോടക വസ്തുക്കളും ഉൾപ്പെടെ വൻ ആയുധ ശേഖരം ഇവരിൽ നിന്ന് പിടിച്ചെടുത്തിരുന്നു. 2008ൽ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ഇവരെ പ്രത്യേക അന്വഷണ സംഘമാണ് അറസ്റ്റ് ചെയ്തത്.