ന്യൂഡൽഹി: ഭീകരവാദസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്ന മലയാളി അഫ്ഗാനിസ്ഥാനിലുണ്ടായ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടു. കാസർകോട് പടന്ന, കാവുന്തല സ്വദേശി ഹഫീസ മൻസിലിൽ ഹഫീസുദ്ദീൻ എന്ന 23കാരനാണ് കൊല്ലപ്പെട്ടത്. ഇയാളോടൊപ്പം മറ്റൊരു മലയാളി കൂടി കൊല്ലപ്പെട്ടതായി സൂചനയുണ്ട്.
കഴിഞ്ഞ വർഷം സംസ്ഥാനത്തു നിന്നും അപ്രത്യക്ഷരായ 11 പേർ ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്നുവെന്ന് നേരത്തേ അന്വേഷണ ഏജൻസികൾ സ്ഥിരീകരിച്ചിരുന്നു. അവരിലുൾപ്പെട്ടയാളാണ് ഹഫീസുദ്ദീൻ. ഇയാൾ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടതായും, ഇയാളുടെ മൃതദേഹം സംസ്കരിച്ചതായും ഇവരോടൊപ്പമുണ്ടായിരുന്ന അഷ്ഫാഖ് മജീദ് എന്നയാളാണ് ബന്ധുക്കൾക്ക് സന്ദേശമയച്ചത്. ടെലിഗ്രാം വഴിയയച്ച സന്ദേശത്തിൽ; തങ്ങളുടെ ഊഴത്തിനായി കാത്തിരിക്കുകയാണെന്നും ഇയാൾ വ്യക്തമാക്കിയിട്ടുണ്ട്.