തിരുവനന്തപുരം: നടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ദുരൂഹതകൾ നിലനിൽക്കുന്നുവെന്ന് ബിജെപി ദേശീയ നിർവാഹക സമിതിയംഗം വി മുരളീധരൻ. പൊലീസിന്റെ അന്വേഷണം പ്രഹസനമായി. നേരത്തെ തയ്യാറാക്കിയ തിരക്കഥയ്ക്കനുസരിച്ചാണ്പൊലീസ് പ്രവർത്തിക്കുന്നത്.
പ്രതി ആരാണെന്ന് മുഖ്യമന്ത്രിക്ക് അറിയാമെന്നും അത് മറച്ചുവയ്ക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും വി മുരളീധരൻ പറഞ്ഞു. കേസ് തുടർ അന്വേഷണത്തിനായി ജനങ്ങൾ വിശ്വസിക്കുന്ന ഏജൻസിക്ക് വിട്ടുകൊടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.