കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് ചലച്ചിത്രതാരം ജോയ് മാത്യു. മുഖ്യമന്ത്രിയുടെ മംഗലാപുരം സന്ദര്‍ശനത്തെയാണ് ജോയ് മാത്യു ഫേസ്ബുക്ക് പോസ്റ്റിലൂടെ പരിഹസിക്കുന്നത്.
എന്താണ് ധീരത എന്ന തലക്കെട്ടിലാണ് ജോയ് മാത്യു കുറിപ്പ് എഴുതിയിരിക്കുന്നത്.
നഗരമദ്ധ്യത്തില്‍ ഓടുന്ന വാഹനത്തില്‍ വെച്ച് ഗുണ്ടകളുടെ ലൈംഗീകാക്രമണത്തിനു വിധേയയായ സ്ത്രീ തന്റേടത്തോടെ തലയുയര്‍ത്തി സ്വന്തം തൊഴിലിടത്തിലേക്ക് വരുന്നതാണോ അതോ, കരിംപൂച്ചകളുടേയും ബോഡി ഗാര്‍ഡുകളൂടേയും കനത്തപോലീസ് ബന്ധവസ്സിലും സ്റ്റേജില്‍ വന്നു മൈക്കിലൂടെ ഞാന്‍ ധീരനാണ് എന്ന് ഒരു മുഖ്യമന്ത്രി പറയുന്നതാണോ ധീരത? എന്നാണ് ജോയ് മാത്യു ചോദിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് മംഗലാപുരത്തെത്തിയ പിണറായി വിജയന് താന്‍ മുഖ്യമന്ത്രി അല്ലാത്ത പിണറായി വിജയനായിരുന്നെങ്കില്‍ ഇന്ദ്രന് പോലും തന്നെ തടയാന്‍ കഴിയില്ല എന്ന് പറഞ്ഞത്. നവമാദ്ധ്യമങ്ങളിലടക്കം പിണറായിയെ പരിഹസിച്ച് നിരവധി പോസ്റ്റുകളാണ് നിമിഷങ്ങള്‍ക്കകം വന്നത്.