വടകര: ജിഷ്ണുവിന്റെ ഘാതകരെ അറസ്റ്റ് ചെയ്യാന്‍ മുഖ്യമന്ത്രി ഉണര്‍ന്നുപ്രവര്‍ത്തിക്കണമെന്ന് അമ്മ മഹിജ. അറസ്റ്റിനുശേഷം മതി മുഖ്യമന്ത്രി പിണറായി വിജയന്റെ വീട് സന്ദര്ശനമന്നും അമ്മ പറഞ്ഞു.
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പൊലീസും സര്‍ക്കാരും കാണിച്ച ജാഗ്രത എന്തുകൊണ്ട് ജിഷ്ണുവിന്റെ കാര്യത്തില്‍ ഉണ്ടായില്ലെന്നും നെഹ്രു ഗ്രൂപ്പ് ചെയര്മാന് പി.കൃഷ്ണദാസിനെ രണ്ടുദിവസത്തിനകം അറസ്റ്റു ചെയ്യണമെന്നും അവര്‍ ആവശ്യപ്പെട്ടു.
ഇല്ലെങ്കില്‍ സെക്രട്ടേറിയറ്റിനുമുന്നില്‍ സമരം നടത്തും. കൂടാതെ സ്പെഷല്‍ പ്രോസിക്യൂട്ടര്‍ സി.പി.ഉദയഭാനുവിന് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ സാഹചര്യമൊരുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.