അഹമ്മദാബാദ്: ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ട് സഹോദരങ്ങൾ ഗുജറാത്തിൽ അറസ്റ്റിലായി. രാജ്കോട്ട് സ്വദേശികളായ വസീം, നയിം എന്നിവരെ ഗുജറാത്ത് ഭീകര വിരുദ്ധ സ്ക്വാഡാണ് അറസ്റ്റ് ചെയ്തത്.
സൗരാഷ്ട്രയിലെ ക്ഷേത്രത്തിൽ സ്ഫോടനം നടത്താൻ ഇരുവരും ചേർന്ന് പദ്ധതിയിട്ടിരുന്നതായി ക്രൈംബ്രാഞ്ച് പൊലീസ് അറിയിച്ചു. ഇവരിൽ നിന്നും സ്ഫോടക വസ്തുക്കളും മൊബൈൽ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്.
സാമൂഹ്യമാദ്ധ്യമങ്ങളിലൂടെയാണ് ഇരുവരും ഐഎസുമായി ബന്ധപ്പെട്ടിരുന്നതെന്നും പൊലീസ് വ്യക്തമാക്കി.