ചെന്നൈ: മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറിയായി പി.കെ.കുഞ്ഞാലിക്കുട്ടിയെ തെരഞ്ഞെടുത്തു. പ്രൊഫ.ഖാദർ മൊയ്തീനാണ് ദേശീയ അദ്ധ്യക്ഷൻ. ചെന്നൈയിൽ ചേർന്ന പാർട്ടി ദേശീയ പ്രവർത്തക സമിതി യോഗമാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളാണ് രാഷ്ട്രീയ ഉപദേശക സമിതി ചെയർമാൻ. ഇ.ടി.മുഹമ്മദ് ബഷീറിനെ ഓർഗനൈസിംഗ് സെക്രട്ടറിയായും, പി.വി.അബ്ദുൽ വഹാബിനെ ട്രഷററായും തെരഞ്ഞെടുത്തു.