കൊച്ചി: ചലച്ചിത്രതാരം ദിലീപ് ഡി.ജി.പിക്കു പരാതി നൽകി. കൊച്ചിയിൽ നടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ചതുമായി ബന്ധപ്പെട്ട് ദിലീപിന്റെ പേര് സമൂഹമാദ്ധ്യമങ്ങളിലും, ചില ഓൺലൈൻ വാർത്താമാദ്ധ്യമങ്ങളിലും വലിച്ചിഴച്ചിരുന്നു.
നടിയെ തട്ടിക്കൊണ്ടു പോയതിനു പിന്നിൽ ദിലീപിനു പങ്കുണ്ടെന്ന തരത്തിലായിരുന്നു പ്രചാരണം. ഇതിനെതിരേയാണ് ദിലീപ് പരാതി നൽകിയത്. രേഖാമൂലമുളള പരാതി ദിലീപ് ഡി.ജി.പിക്കു കൈമാറിയതായാണ് വിവരം. സമൂഹമാദ്ധ്യമങ്ങളിൽ തനിക്കെതിരേ വ്യാജപ്രചാരണങ്ങൾ നടത്തിയതിനെതിരേ അന്വേഷണമാവശ്യപ്പെട്ടാണ് പരാതി നൽകിയിരിക്കുന്നത്.