കാസർകോട്: സംസ്ഥാനത്ത് സിനിമാ പ്രവര്‍ത്തകര്‍ക്കായി പെരുമാറ്റചട്ടം ആവശ്യമാണെന്ന് സംവിധായകന് ഷാജി എന്‍.കരുണ്‍. സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരെല്ലാം ഒരുമിച്ച് ഒരു പ്ലാറ്റ്ഫോമില്‍ നിന്നു കൊണ്ട് വേണം ഇത് രൂപീകരിക്കാനെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ പുതിയ സാഹചര്യത്തില്‍ ഇത്തരത്തില്‍ ഒരു പെരുമാറ്റചട്ടം അത്യാവശ്യമാണ്. സര്‍ക്കാര്‍ ഇതിന് മുന്‍കൈയെടുക്കണമെന്നും ഷാജി എന്‍.കരുണ്‍ കാസർകോട്ട് ആവശ്യപ്പെട്ടു.
സമീപകാലങ്ങളിൽ സിനിമാമേഖലയുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങളാണ് ഉയർന്നു വന്നിട്ടുളളത്. ചലച്ചിത്രമേഖലയിലുളളവർ പല തട്ടുകളിൽ നിന്ന് പരസ്പരം ചെളിവാരിയെറിയുകയും, ആരോപണമുന്നയിക്കുകയും ചെയ്യുന്ന പ്രവണതയും സമൂഹത്തിൽ ചർച്ചകൾക്ക് ഇടനൽകിയിട്ടുണ്ട്. ഏറ്റവുമൊടുവിൽ കൊച്ചിയിൽ നടിയെ തട്ടിക്കൊണ്ടു പോയ സംഭവവുമായി ബന്ധപ്പെട്ടും ചലച്ചിത്രരംഗത്തെ കുടിപ്പക ചർച്ചാവിഷയമായിരുന്നു.